കെജിഒയുവിൽ ഫണ്ട്‌ വിവാദം: 
കള്ള ഒപ്പിട്ട്‌ 20 ലക്ഷം രൂപ തട്ടി ; പ്രസിഡന്റിനെതിരെ വിജിലൻസ്‌ കേസും


പാലക്കാട്
കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഗസറ്റഡ് ഓഫീസർമാരുടെ സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ ഫണ്ടിൽനിന്ന് സംസ്ഥാന പ്രസിഡന്റ് 20 ലക്ഷംരൂപ വെട്ടിച്ചതായി പരാതി. യൂണിയൻ പ്രസിഡന്റ് മനോജ് ജോൺസനെതിരെ ജനറൽ സെക്രട്ടറി കെ ജി കുര്യാക്കോസ്, ട്രഷറർ കെ സി സുബ്രഹ്മണ്യൻ എന്നിവർ തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്ബിഐ പുത്തൻചിറ ബ്രാഞ്ചിൽനിന്ന് 11 ലക്ഷംരൂപയും യൂണിയൻ ബാങ്കിന്റെ എസ്എസ് കോവിൽ ബ്രാഞ്ചിൽനിന്ന് ഒമ്പതുലക്ഷം രൂപയും പ്രസിഡന്റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി.

ചെക്കുകളിൽ ട്രഷററുടെ ഒപ്പില്ലാതെയാണ് തുക മാറ്റിയത്. മനോജ് ജോൺസൺ ചെക്കുകളിൽ കള്ളഒപ്പ് ഇട്ടതായും 30ന് നൽകിയ പരാതിയിൽ പറയുന്നു. ഫണ്ട്തിരിമറി പുറത്തുവന്നതോടെ തുക തിരികെ നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചുവത്രെ. എന്നാൽ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചിട്ടില്ല.

എ വിഭാഗക്കാരനായ മനോജ് ജോൺസനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ 13 ജില്ലാകമ്മിറ്റികൾ ചേർന്ന് നീക്കം നടത്തുന്നതിനിടെ ഓഫീസ് പൂട്ടി രേഖകൾ കൈവശപ്പെടുത്തിയെന്നും ഒരു വിഭാഗം ആരോപിച്ചു. ഇയാൾക്കെതിരെ പത്തനാപുരത്ത് വിജിലൻസ് കേസുണ്ട്. അന്വേഷണം അവസാനഘട്ടത്തിലാണ്. പത്തനാപുരത്ത് സീനിയർ വെറ്ററിനറി സർജനായ മനോജ് ജോൺസനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഒരുവിഭാഗം സമ്മർദം തുടങ്ങിയത്. ഇതിനുപിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ്പോരുമുണ്ട്. വി ഡി സതീശൻ–-കെ സുധാകരൻ പക്ഷത്തുള്ളവരെ നാമനിർദേശം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫണ്ട്വിവാദം പുറത്തുവന്നതെന്നും മറുവിഭാഗം പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/iG3pxMP

Comments

Archive

Contact Form

Send