തിരുവോണം ബമ്പർ 25 കോടി രൂപ ; ടിക്കറ്റ്‌ വില 500 രൂപ


തിരുവനന്തപുരം
തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി രൂപയാക്കി. രണ്ടാം സമ്മാനം അഞ്ചു കോടിയും. മൂന്നാം സമ്മാനം ഒരു കോടി വീതം പത്ത് ടിക്കറ്റിനാണ്. 10 പരമ്പരയിലും ഓരോ ടിക്കറ്റിന് മൂന്നാം സമ്മാനം ഉറപ്പ്. കഴിഞ്ഞവർഷം 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

സമ്മാനത്തുകയും ടിക്കറ്റിന്റെ വിലയും ഉയർത്താനുള്ള ലോട്ടറി വകുപ്പിന്റെ ശുപാർശ ധന വകുപ്പ് അംഗീകരിച്ചു. സമ്മാനത്തുകകൾ ഇരട്ടിയിലേറെ വർധിക്കും. ടിക്കറ്റ് വില 500 രൂപ. കഴിഞ്ഞവർഷം 300 രൂപയായിരുന്നു. ഞായറാഴ്ച മൺസൂൺ ബമ്പർ നറുക്കെടുക്കും. തിങ്കൾമുതൽ ഓണം ബമ്പർ ടിക്കറ്റ് വിപണിയിലെത്തും.



Credits Kerala || Deshabhimani ​Online ​News https://ift.tt/5mrpA8w

Comments

Archive

Contact Form

Send