റബർ ബോർഡ്‌ പുനഃസംഘടിപ്പിച്ചു ; തൂങ്ങിമരിച്ച ആർഎസ്‌എസ്‌ 
നേതാവിനും സ്ഥാനം


കോഴിക്കോട്
ഒരുവർഷംമുമ്പ് ആത്മഹത്യചെയ്ത സജീവ ആർഎസ്എസ് പ്രവർത്തകനെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ റബർ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനും മുൻപ്രചാരകുമായ കോഴിക്കോട് മലയമ്മയിലെ പൂലോട്ട് പി ശങ്കരനുണ്ണി (65)യെയാണ് കേന്ദ്രസർക്കാർ റബർബോർഡംഗമായി നാമനിർദേശംചെയ്തത്. 2021 ആഗസ്ത് രണ്ടിന് മുക്കം മുത്താലത്ത് ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ വിദ്യാനികേതൻ സ്കൂൾ വരാന്തയിൽ, ആർഎസ്എസ് യൂണിഫോം ഗണവേഷത്തിൽ ശങ്കരനുണ്ണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിദ്യാലയ മൈതാനത്ത് ഡ്രൈവിങ് പരിശീലനം നടത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി വാക്തർക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

ജൂൺ 30നാണ് ബോർഡ് പുനഃസംഘടിപ്പിച്ച് വിജ്ഞാപനമിറക്കിയത്. കൊൽക്കത്തയിൽ നിന്നുള്ള ഡോ. സവാർ ധനാനിയയാണ് ചെയർമാൻ. തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. സന്ദീപ് സക്സേന, കന്യാകുമാരിയിലെ ജി അനിൽകുമാർ, എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, നളിൻകുമാർ ഖട്ടീൽ, വിനയ് ദിനു ടെൻഡുൽക്കർ തുടങ്ങിവർ ഉൾപ്പെടെ 16 പേരും പുനഃസംഘടിപ്പിച്ച റബർ ബോർഡിലുണ്ട്. നേതൃത്വം നൽകിയ ലിസ്റ്റ് പ്രകാരമാണ് നിയമനമെങ്കിലും ശങ്കരനുണ്ണി ഉൾപ്പെട്ടത് അറിയില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. കോട്ടയത്ത് നിന്നുള്ള എൻ ഹരിയാണ് പാർടി പ്രതിനിധി എന്നും നേതൃത്വം പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/hY52LG1

Comments

Archive

Contact Form

Send