എൽഡിസി റാങ്ക് പട്ടിക ഇന്ന് അംഗീകരിക്കും
തിരുവനന്തപുരം
എൽഡിസി റാങ്ക് പട്ടിക തിങ്കളാഴ്ച ചേരുന്ന പിഎസ്സി യോഗത്തിൽ അംഗീകരിക്കും. രണ്ടു ദിവസത്തിനുള്ളിൽ പട്ടിക വെബ്സെെറ്റിൽ പ്രസിദ്ധീകരിക്കും. 15 ദിവസത്തിനുശേഷം നിയമന ശുപാർശ അയക്കും. ജൂലൈയിൽ പ്രസിദ്ധീകരിച്ച എൽജിഎസ് റാങ്ക് പട്ടികയിലെ നിയമന ശുപാർശ ആഗസ്ത് രണ്ടാംവാരത്തിൽ അയക്കും. 1104 ഒഴിവാണുള്ളത്. ലിസ്റ്റ് തയ്യാറാക്കുന്ന ജോലികൾക്കായി അവധി ദിവസമായ ഞായറാഴ്ചയും ജീവനക്കാരെത്തി. ഹാജരായ ജീവനക്കാരെ ചെയർമാൻ അഡ്വ. എം കെ സക്കീർ അഭിനന്ദിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/balntN3
Comments