ആനന്ദ്‌ ശർമയും 
ബിജെപിയിലേക്ക്‌... ? ജെ പി നദ്ദയുമായി 
കൂടിക്കാഴ്‌ച നടത്തിയെന്ന് റിപ്പോര്‍ട്ട്


ന്യൂഡൽഹി
കോൺഗ്രസ് വിമത വിഭാഗമായ ജി–-23ൽ ഉൾപ്പെട്ട മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്ട്ട്. ജി–-23ലെ പ്രധാനിയായ കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ്വാദി പാർടിയിൽ ചേക്കേറിയിരുന്നു. ജി–-23ന്റെ ശബ്ദമായി അറിയപ്പെട്ട ഗുലാംനബി ആസാദ് നിലവിൽ പാർടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്. ജി–-23 നേതാവും ലോക്സഭാ അംഗവുമായ മനീഷ് തിവാരിയാകട്ടെ അഗ്നിപഥ് റിക്രൂട്ട്മെന്റിനോടുള്ള കോൺഗ്രസ് നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞു.

നദ്ദയുമായി വ്യാഴാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്ട്ട് ആനന്ദ് ശർമ നിരാകരിച്ചിട്ടുണ്ട്. നദ്ദ പ്രതികരിച്ചിട്ടില്ല. ഇരുവരും ഹിമാചലിൽനിന്നുള്ള നേതാക്കളാണ്. ഹിമാചൽപ്രദേശിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഉത്തരാഖണ്ഡിനു സമാനമായി ഹിമാചലിലും അധികാരത്തുടർച്ചയ്ക്കാണ് ബിജെപി ശ്രമം. പഞ്ചാബിനു പുറമെ ഹിമാചലിൽക്കൂടി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എഎപി. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനാകും എഎപിയുടെ കടന്നുവരവ് തിരിച്ചടിയാവുക.

നദ്ദ ബിജെപി അധ്യക്ഷൻ മാത്രമല്ല, ഒരേ സംസ്ഥാനക്കാരും ഒരേ കലാലയത്തിൽ പഠിച്ചവരുമാണ്. രാഷ്ട്രീയ എതിരാളികളായതുകൊണ്ട് വ്യക്തിപരമായ ബന്ധം പാടില്ലെന്നില്ല. –- നദ്ദയുമായുള്ള സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തി ശർമ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/1AJqrMY

Comments

Archive

Contact Form

Send