അർഹരായവർക്കെല്ലാം റേഷന്‍ നൽകണം ; നിയമസഭ പ്രമേയം പാസാക്കി


തിരുവനന്തപുരം
കേരളത്തിലെ അർഹരായ മുഴുവൻ ജനവിഭാഗങ്ങളെയും റേഷൻ സമ്പ്രദായത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടം 118 പ്രകാരം ഭക്ഷ്യമന്ത്രി ജി ആർ അനിൽ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠേന അംഗീകരിച്ചു. ഇതിനായി മാനദണ്ഡങ്ങളിൽ ഇളവുവരുത്തണം.

രാജ്യത്ത് ആദ്യമായി സാർവത്രിക റേഷൻ സമ്പ്രദായം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. സൗജന്യനിരക്കിൽ ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിൽ ഇത് വലിയ പങ്കുവഹിച്ചു. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുവരെ കേരളത്തിൽ സാർവത്രിക റേഷൻ സമ്പ്രദായം നിലനിന്നു. ഭക്ഷ്യഭദ്രതാ നിയമം 2016ൽ സംസ്ഥാനത്ത് നടപ്പാക്കിയതോടെ കേരളത്തിലെ റേഷൻ സമ്പ്രദായം മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി. ഇതുപ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനത്തിനുമാത്രമാണ് റേഷന് അർഹതയുള്ളത്. ഇപ്പോൾ 1,54,80,040 പേർ മാത്രമാണ് റേഷൻ സമ്പ്രദായത്തിനു കീഴിലുള്ളത്. യോഗ്യതയുള്ള അഞ്ചു ലക്ഷത്തോളം കുടുംബം മുൻഗണനാപട്ടിക പ്രകാരമുള്ള റേഷൻ സമ്പ്രദായത്തിൽനിന്ന് പുറത്തായി.

നിർത്തലാക്കിയ ടൈഡ് ഓവർ ഗോതമ്പ് വിഹിതം, മുൻ വർഷങ്ങളിൽ നിരന്തരമായി വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എന്നിവ അടിയന്തരമായി പുനഃസ്ഥാപിക്കണം. മത്സ്യ ബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം വർധിപ്പിച്ച് വില കുറയ്ക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/xXzS8wT

Comments

Archive

Contact Form

Send