ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാമോ ? ദ്രൗപദിയെ വെല്ലുവിളിച്ച് യശ്വന്ത് സിൻഹ
ബംഗളൂരു
റബർ സ്റ്റാമ്പ് രാഷ്ട്രപതി ആകില്ലെന്നും ഭരണഘടന സംരക്ഷിക്കാൻ നിലകൊള്ളുമെന്നും പ്രതിജ്ഞ ചെയ്യാൻ എൻഡിഎയുടെ സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന് കഴിയുമോയെന്ന് യശ്വന്ത് സിൻഹ ചോദിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയായ യശ്വന്ത് സിൻഹ ബംഗളൂരുവിൽ സംസാരിക്കുകയായിരുന്നു. രാഷ്ട്രപതി ഭരണഘടനയുടെ നിഷ്പക്ഷ സംരക്ഷകനാണ്. നിശ്ശബ്ദനായ റബർ സ്റ്റാമ്പല്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണത്തിയ സിൻഹ കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തശേഷമാണ് ദ്രൗപദി മുർമുവിനെ വെല്ലുവിളിച്ചത്.
പ്രതിപക്ഷ സർക്കാരുകളെ തകർക്കാൻ കേന്ദ്ര സർക്കാരിന്റെ ആശിർവാദത്തിൽ ബിജെപി നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളും വർഗീയ ധ്രുവീകരണ നീക്കങ്ങളും എതിർക്കുമെന്നും സിൻഹ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/4tUiLAm
Comments