ഭിന്നശേഷി ജീവനക്കാർക്ക് 
സ്ഥാനക്കയറ്റത്തിൽ സംവരണം


തിരുവനന്തപുരം
സംസ്ഥാന സർക്കാർ ജീവനക്കാരായ ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധി പാലിച്ചുകൊണ്ടാണിത്.

കേന്ദ്രസർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ച കരട് ഗൈഡ് ലൈൻസ് അംഗീകരിക്കും. വിവിധ വകുപ്പുകളിലെ സ്പെഷ്യൽ റൂൾസ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റർ സിസ്റ്റം നിലനിർത്തുന്നതിനും ആവശ്യമായ നിർദേശം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും.
ഒരു തസ്തികയിൽ നേരിട്ടും സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നുവെങ്കിൽ അത്തരം തസ്തികകളിലും ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കും. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ അത്തരം തസ്തികകൾ കണ്ടെത്തുന്നതിന് ഫങ്ഷണൽ അസസ്മെന്റ് നടത്തി എക്സ്പെർട്ട് കമ്മിറ്റി മുമ്പാകെ സമർപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകും.

പ്ലസ്ടുവിനും 
25 ശതമാനം 
ഗ്രേസ് മാർക്ക്
ഭിന്നശേഷി വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പരീക്ഷ ജയിക്കുന്നതിന് അടുത്ത വർഷംമുതൽ 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് ഓരോ വിഷയത്തിനും നൽകുന്ന 25 ശതമാനം ഗ്രേസ് മാർക്ക് ഈ വർഷംമുതൽ മറ്റ് ഭിന്നശേഷി വിഭാഗങ്ങൾക്കും നൽകാൻ തീരുമാനിച്ചിരുന്നു. അടുത്ത വർഷം ഇത് ഹയർ സെക്കൻഡറിതലത്തിലും ലഭ്യമാക്കും.
എംഎൽഎ ഫണ്ട് ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾക്കുകൂടി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/wQXygHO

Comments

Archive

Contact Form

Send