പെൺവാണിഭകേന്ദ്രം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ
ഷില്ലോങ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഉൾപ്പെടുത്തി പെൺവാണിഭകേന്ദ്രം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന ബിജെപി മേഘാലയ വെെസ് പ്രസിഡന്റ് ബെർണാഡ് എൻ മരാക് (റിമ്പു) അറസ്റ്റിൽ.
ഉത്തർപ്രദേശിൽനിന്നാണ് ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വെസ്റ്റ് ഗാരോ ജില്ലയിലെ ടുറയിൽ റിമ്പുവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ രക്ഷിച്ചിരുന്നു. ഗാരോ ഹില്ലിലെ സ്വയംഭരണ ജില്ലാ കൗൺസിലിലെ ജനപ്രതിനിധിയാണ് റിമ്പു. ഭീകരസംഘടനയായിരുന്ന അച്ചിക് നാഷണൽ വളന്ററി കൗൺസിൽ (ബി) അംഗമായിരുന്ന മരാക് പിന്നീടാണ് ബിജെപിയിൽ ചേർന്നത്.
Credits National || Deshabhimani Online News https://ift.tt/BJZk2s4
Comments