കേരള വികസനം തകർക്കാൻ ബിജെപി ; വി മുരളീധരൻ റെയിൽമന്ത്രിയെ കണ്ടു
ന്യൂഡൽഹി
കേരളത്തിന്റെ ഭാവിവികസന സ്വപ്നമായ സിൽവർലൈൻ പദ്ധതിക്ക് അനുമതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള ബിജെപി പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ആവശ്യം മന്ത്രി അംഗീകരിച്ചതായി ബിജെപി നേതാക്കൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സിൽവർ ലൈന് പകരം അതിവേഗ റെയിൽയാത്രയ്ക്കായി ബദൽ മാർഗങ്ങൾ റെയിൽവേ ആരായുന്നുണ്ടെന്ന് ബിജെപി സംഘം അവകാശപ്പെട്ടു. മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വരെ വേഗത്തിലുള്ള പദ്ധതികളാണ് പരിഗണനയിലുള്ളത്. ബദൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽത്തന്നെ കേരളത്തിൽനിന്നുള്ള എംപിമാരുടെ യോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും- നേതാക്കൾ പറഞ്ഞു.
നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കുന്ന നീക്കം റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചതായി ബിജെപി നേതാക്കൾ അവകാശപ്പെട്ടു. കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/IoMidBc
Comments