ഷിന്‍സോ ആബേയ്‌ക്ക്‌ ആദരമേകി ഇന്ത്യ ; ശനിയാഴ്‌ച ദുഃഖാചരണം നടന്നു


ന്യൂഡൽഹി
വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയോടുള്ള ആദരസൂചകമായി രാജ്യത്ത് ശനിയാഴ്ച ദുഃഖാചരണം നടന്നു. രാഷ്ട്രപതി ഭവനടക്കം പ്രധാനപ്പെട്ട സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടി. ശനിയാഴ്ച എല്ലാ ഔദ്യോഗിക പരിപാടികളും കേന്ദ്ര സർക്കാർ റദ്ദാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്ലോഗിൽ അബെയോടുള്ള വൈകാരിക വ്യക്തിബന്ധം പങ്കുവച്ചു. ഇരു രാജ്യവും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് തുടക്കം കുറിച്ച അബെ, ഇന്ത്യയെ എക്കാലവും ഉറച്ച സുഹൃത്തും പങ്കാളിയുമാണെന്ന് മോദി അനുസ്മരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/vu7kp8z

Comments

Archive

Contact Form

Send