മോദി ഉദ്ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് പാത അഞ്ചാംദിനം തകർന്നു
ലഖ്നൗ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് അഞ്ചാംദിനം ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് അതിവേഗപാത തകർന്നു. ഈ മാസം 16നാണ് ചിത്രകൂടിലെ ഭാരത്കൂപിനെയും ഇറ്റാവയിലെ കുദ്രേലിനെയും ബന്ധിപ്പിക്കുന്ന 296 കിലോമീറ്ററുള്ള നാലുവരിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 15,000 കോടി രൂപയോളം മുടക്കി നിർമിച്ച പാതയുടെ ജലൗൺ ജില്ലയ്ക്കു സമീപമുള്ള ഭാഗമാണ് തകർന്നത്. ടാർ ഒലിച്ചുപോയി റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങള് അപകടത്തിൽപ്പെട്ടു. കോടികൾ ചെലവിട്ട് നിർമ്മിച്ച് അതിവേഗപാതയ്ക്ക് അഞ്ചു ദിവസത്തെ മഴപോലും താങ്ങാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയിക്കുന്നതായി ബിജെപി എംപി വരുൺ ഗാന്ധി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/UWc76TH
Comments