നടി ആക്രമണക്കേസ്‌ : മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന്‌ സൂചന


കൊച്ചി
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് കണ്ടെത്തിയതായി സൂചന. ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെടും. കോടതിയുടെ കൈവശമിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്ന് കണ്ടെത്തലാകും പ്രധാന ലക്ഷ്യം. ചൊവ്വാഴ്ച തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്ന് ലഭിച്ച റിപ്പോർട്ട് രാത്രി വൈകി കൊച്ചിയിലെത്തിച്ചു. കോടതിസമയം കഴിഞ്ഞതിനാലാണ് വിശദ റിപ്പോർട്ടടങ്ങുന്ന പരിശോധനാഫലം വിചാരണക്കോടതിക്ക് കൈമാറുന്നത് അന്വേഷകസംഘം ബുധനാഴ്ചയിലേക്ക് മാറ്റിയത്. പതിനഞ്ചിനാണ് തുടരന്വേഷണം പൂർത്തിയാക്കി അനുബന്ധകുറ്റപത്രം സമർപ്പിക്കേണ്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/DkT7OIY

Comments

Archive

Contact Form

Send