യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡനം : പരാതി കിട്ടിയാൽ പൊലീസിന്‌ 
കൈമാറാമെന്ന്‌ സതീശൻ


കൊച്ചി
യൂത്ത് കോൺഗ്രസ് നടത്തിയ ചിന്തൻ ശിവിറിൽ പെൺകുട്ടി അപമാനിക്കപ്പെട്ട സംഭവത്തിൽ പരാതി കിട്ടിയാൽ പൊലീസിന് കൈമാറാമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആഭ്യന്തരസമിതി അന്വേഷിച്ച് ഒത്തുതീർപ്പാക്കില്ലെന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡനപരാതി ചെറിയ കാര്യമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞതിനു പിന്നാലെയായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

ക്യാമ്പിന്റെ അച്ചടക്കത്തിന് ചേരാത്ത രീതിയിൽ പ്രവർത്തിച്ചുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോപണവിധേയനെതിരെ നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരാതി ശരിയാണോയെന്ന് പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/r3FRACq

Comments

Archive

Contact Form

Send