ജിഎസ്ടി വർധന 
പിൻവലിക്കണം: മുഖ്യമന്ത്രി ; പ്രധാനമന്ത്രിക്ക് കത്തയച്ചു


തിരുവനന്തപുരം
അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ബാധകമാക്കിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയ്ക്ക് ഇടയാക്കുന്ന തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്കു കടകളിലും മറ്റും ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്ന വസ്തുക്കൾക്കാണ് വില വർധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നു.
കടയിലെ തിരക്ക് കുറയ്ക്കുന്നതിനും എളുപ്പത്തിൽ സാധനങ്ങൾ നൽകുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുൾപ്പെട്ട അവശ്യവസ്തുക്കൾ പാക്കറ്റുകളിലാക്കി വയ്ക്കുന്നത് കേരളത്തിലെ ചെറുകടകളിൽപ്പോലുമുള്ള രീതിയാണ്. അതെല്ലാം ജിഎസ്ടിക്ക് വിധേയമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് കേരളം നേരത്തേതന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. നിത്യോപയോഗ വസ്തുക്കൾക്ക് വില വർധിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിനുശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജിഎസ്ടി യോഗങ്ങളിൽ വ്യക്തമാക്കിയതാണ്.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായും ബാധിക്കും. ഇതെല്ലാം കണക്കിലെടുത്തുള്ള തീരുമാനം ഉണ്ടാകണമെന്നും കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/tdvS3hP

Comments

Archive

Contact Form

Send