ലഖ്‌നൗ ലുലു മാളിനെതിരെ തീവ്രഹിന്ദുത്വസംഘടനകൾ
ന്യൂഡൽഹി
യുപി മുഖ്യമന്ത്രി ആദിത്യനാഥ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത ലഖ്നൗ ലുലു മാളിനെതിരെ തീവ്രഹിന്ദുത്വസംഘടനകൾ. മാളിൽ ഏതാനും പേർ നിസ്കരിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. ഹിന്ദുമഹാസംഘടന അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. നിസ്കരിച്ച സ്ഥലത്ത് സുന്ദരകാണ്ഡവും ഗായത്രി മന്ത്രവും ചൊല്ലുമെന്ന് ഹിന്ദുമഹാസഭ വക്താവ് ശിശിർ ചതുർവേദി ഭീഷണിപ്പെടുത്തി. മാളിനുള്ളിൽ നിസ്കാരം അനുവദിക്കില്ലെന്ന് മാള് അധികൃതര് വ്യക്തമാക്കി.
അതേസമയം, സമൂഹമാധ്യമത്തിൽ ലുലു മാളിനെതിരെ വ്യാപക വംശീയവിദ്വേഷം വമിക്കുന്ന പ്രചരണമാണ് സംഘപരിവാരങ്ങള് നടത്തുന്നത്. ആദ്യ ദിനം ഒരു ലക്ഷംപേരാണ് മാളിലെത്തിയത്.
Credits National || Deshabhimani Online News https://ift.tt/Gn3jcTD
Comments