ബംഗാൾ നിയമന അഴിമതി: കൂടുതൽ പേർ കുടുങ്ങും


ന്യൂഡൽഹി
ബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായ അധ്യാപക നിയമന അഴിമതിയിൽ കൂടുതൽ പ്രമുഖർ കുടുങ്ങും. ബിനാമി ഇടപാടുകാരും അനധികൃത സ്വത്ത് സമ്പാദനത്തിൽ പങ്കാളികളായവരും താമസിയാതെ അറസ്റ്റിലാകുമെന്നാണ് സൂചന. മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനാണ് പാർഥ.

രണ്ടുദിവസത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽവിട്ട മന്ത്രി നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയെ കോടതി ഒരു ദിവസത്തെ ഇഡി കസ്റ്റഡിയിൽവിട്ടു. തിങ്കളാഴ്ച വീണ്ടും ഹാജരാക്കും.

ബംഗാൾ ഭരണത്തിലെ കൊടിയ അഴിമതിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയർന്നു. ബംഗാൾ സർക്കാരിന്റെ ബംഗ വിഭൂഷൺ പുരസ്കാരം നൊബേൽ സമ്മാന ജേതാവ് ഡോ. അമർത്യ സെൻ നിരസിച്ചു. വിദേശത്തുള്ള അമർത്യ സെൻ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തില്ലെന്ന് കുടുംബം പ്രതികരിച്ചു.

മുഖ്യമന്ത്രി മമത ബാനർജി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അറസ്റ്റിന്റെ ക്രഡിറ്റിനായി ബിജെപി മത്സരിക്കുന്നതിനെ സിപിഐ എം പരിഹസിച്ചു. ശാരദ ചിട്ടി തട്ടിപ്പിൽ തൃണമൂലിന് സഹായം ചെയ്ത ബിജെപിയാണ് അറസ്റ്റിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി. അഴിമതിയാരോപണം ഉയർന്നതുമുതൽ ഇരകൾക്കുവേണ്ടി അതിശക്ത സമരങ്ങളാണ് ഇടതുമുന്നണി സംഘടിപ്പിച്ചത്. നടി അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽനിന്നാണ് ഇഡി 21 കോടിയിൽപ്പരം രൂപയുടെ കറൻസിശേഖരവും 79 ലക്ഷം രൂപയുടെ സ്വർണവും 54 ലക്ഷത്തിന്റെ വിദേശ കറൻസിയും ഒട്ടേറെ രേഖകളും കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ബംഗാൾ സ്കൂൾ സർവീസ് കമീഷൻ വഴി നടത്തിയ അധ്യാപക നിയമനത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ വൻ അഴിമതി നടന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/D3lm6TS

Comments

Archive

Contact Form

Send