ബിഹാർ പൊലീസ് പറയുന്നു ; ആർഎസ്‌എസ് = പോപ്പുലർ ഫ്രണ്ട് ; വെട്ടിലായി ജെഡിയു ബിജെപി സഖ്യ സർക്കാര്‍
ന്യൂഡൽഹി
പോപ്പുലർ ഫ്രണ്ടിന്റെയും ആർഎസ്എസിന്റെയും പ്രവർത്തനരീതി ഒരുപോലെയാണെന്നും രണ്ട് സംഘടനകളും യുവജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി തിവ്രവൽക്കരിക്കുകയാണെന്നും ബിഹാർ പൊലീസ്. പ്രധാനമന്ത്രിമോദിയെ വധിക്കാന് ഗൂഢാലോചന നടത്തിയെന്ന കേസില് പട്നയിൽ പോപ്പുലർ ഫ്രണ്ട്–-എസ്ഡിപിഐ പ്രവർത്തകര് പിടിയിലായതിനെ തുടര്ന്ന് നടത്തിയ വാര്ത്താസമ്മേളനത്തില് പൊലീസ് സീനിയര് സൂപ്രണ്ട് (എസ്എസ്പി) മാനവ്ജിത് സിങ് ധില്ലനാണ് ഇരു സംഘടനകളെയും ഉപമിച്ചത്. മസ്ജിദുകളിലും മദ്രസകളിലും പ്രവർത്തനംനടത്തുന്ന പിഎഫ്ഐ പ്രവർത്തനം ആർഎസ്എസ് ശാഖകളുടേതിന് സമാനമാണ്.
ആയുധപരിശീലനമടക്കം നൽകി കുപ്രചാരണങ്ങളും അജൻഡകളും ഇരു കൂട്ടരും പരത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥനായി പേരെടുത്തയാളാണ് ധില്ലൻ. ജെഡിയു–ബിജെപി സഖ്യ സർക്കാരിനുകീഴിലെ പൊലീസിന്റെ തുറന്നുപറച്ചിലിൽ സംഘപരിവാർ വെട്ടിലായി. ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ബിജെപിയും തമ്മിൽ നിലനിൽക്കുന്ന ഏറ്റുമുട്ടൽ രൂക്ഷമാക്കുന്നതാണ് പുതിയ സംഭവവികാസം.
എസ്എസ്പിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ എഡിജി ജിതേന്ദ്ര സിങ് ഗാംഗ്വാർ എസ്എസ്പിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മാപ്പ് പറഞ്ഞില്ലെങ്കിൽ ധില്ലനെ സ്ഥലം മാറ്റണമെന്ന് ബിജെപി എംഎൽഎ ഹരീഷ് ഭൂഷൺ താക്കൂർ ആവശ്യപ്പെട്ടു. ധില്ലൻ പറഞ്ഞത് സത്യമാണെന്ന് പ്രതിപക്ഷമായ ആർജെഡി പ്രതിക
രിച്ചു.
Credits National || Deshabhimani Online News https://ift.tt/n0j4Ufz
Comments