ഡൽഹിയില്‍ 
‘ഓപ്പറേഷൻ താമര’ പാളി ; ശ്രമിച്ചത് ഒരാള്‍ക്ക് 
20 കോടി രൂപവീതം നൽകി 40 എംഎൽഎമാരെ കൂറുമാറ്റാൻ


ന്യൂഡൽഹി
എംഎൽഎമാരെ വിലയ്ക്കെടുത്ത് ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ പരാജയപ്പെട്ടതായി ആംആദ്മി പാർടി. 20 കോടി രൂപവീതം നൽകി 40 എംഎൽഎമാരെ അടർത്താനായിരുന്നു ശ്രമമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ബിജെപിയുടെ അട്ടിമറി നീക്കം ചർച്ച ചെയ്യാന് നിയമസഭയുടെ പ്രത്യേക സമ്മേളനം വെള്ളി ചേരും.

വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ എട്ടുപേരൊഴികെ എല്ലാവരും എത്തി. ഒരു എംഎൽഎപോലും അടരില്ലെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാർ രാജ്ഘട്ടിലെത്തി ‘ഓപ്പറേഷൻ താമര’യുടെ പരാജയത്തിനായി പ്രാർഥിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/gVfcWFs

Comments

Archive

Contact Form

Send