സ്വർണക്കടത്ത് സംഘത്തെ സംശയം: ഖത്തറിൽനിന്നെത്തിയ യുവാവിനെ കാണാനില്ല
നാദാപുരം> ഖത്തറിൽ നിന്നെത്തിയ യുവാവിനെ കാണാനില്ലെന്ന പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി. ഈയ്യങ്കോട് മഠത്തിൽ അനസിനെ കാണാനില്ലെന്ന് കാണിച്ച് ഉമ്മ സുലൈഖയാണ് പരാതി നല്കിയത്. ജൂലൈ 20ന് കരിപ്പൂരില് വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ല. തിരോധാനത്തിനുപിന്നില് സ്വര്ണക്കടത്ത് സംഘമാണെന്ന സംശയമുണ്ട്.
21ന് അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശിയെന്ന് പറഞ്ഞ് ചിലർ കാറില് വന്നെന്നും ഇതിലൊരാള് വീട്ടിലേക്ക് കയറിവന്നിരുന്നെന്നും ബന്ധുക്കള് പറഞ്ഞു. ഈയിടെ ഖത്തറിൽനിന്നും മടങ്ങിയെത്തിയ ജാതിയേരിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ കാണാനില്ലെന്ന കേസിൽ വളയം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/Ica2ySo
Comments