ഓർഡിനൻസ് അടിയന്തരമായി ഒപ്പിടേണ്ട സാഹചര്യമില്ലെന്ന് ഗവർണർ
ന്യൂഡൽഹി
ഓർഡിനൻസുകൾ അടിയന്തരമായി ഒപ്പിടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിക്ക് പുറപ്പെടുന്ന സമയത്താണ് ഓർഡിനൻസുകൾ തന്റെ മുന്നിൽ എത്തിയത്. ഒപ്പിടുംമുമ്പ് പഠിക്കണം. അടിയന്തരമായി ഒപ്പിടേണ്ട സാഹചര്യമില്ല. നിയമനിർമാണ അധികാരം നിയമസഭയ്ക്കാണെന്നും ഗവർണർക്കല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ടെന്ന് ഗവർണർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കമീഷന്റെ ശുപാർശയെക്കുറിച്ചുള്ള ചോദ്യത്തോട് ഗവർണർ പ്രതികരിച്ചില്ല.
Credits Kerala || Deshabhimani Online News https://ift.tt/MiE96Tq
Comments