യുവതിയെ ആക്രമിച്ച കേസ്: അറസ്റ്റിലായ ബിജെപി നേതാവിനെ മോചിപ്പിക്കാൻ പ്രതിഷേധം

നോയിഡ> യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിക്ക് പിന്തുണയുമായി ത്യാഗി സമുദായ അം​ഗങ്ങൾ ഉത്തർപ്രദേശിലെ നോയിഡയിൽ പ്രതിഷേധിച്ചു. ത്യാ​ഗിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് അവകാശപ്പെട്ട ബിജെപി എംപി മഹേഷ് ശർമയ്ക്കെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.

ത്യാ​ഗിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നോയിഡയിലെ ഗേജ ഗ്രാമത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപിക്കാർക്ക് ​ഗ്രാമത്തിലേക്ക് പ്രവേശനമില്ലെന്ന ബാനറും സ്ഥാപിച്ചു. ത്യാഗിയുടെ ഭാര്യ അന്നുവും പങ്കെടുത്തു. നോയിഡയിലെ സെക്ടർ 93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ത്യാ​ഗി യുവതിയെ ആക്രമിച്ചത്.

ആ​ഗസ്ത് ഒമ്പതിന് ത്യാ​ഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ പോഷക സംഘടനയായ കിസാൻ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു ത്യാ​ഗി. എന്നാൽ, ത്യാ​ഗിക്ക് ബിജെപിയുമായി ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.



Credits National || Deshabhimani ​Online ​News https://ift.tt/wCMsTlk

Comments

Archive

Contact Form

Send