ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം: ടി ജി മോഹൻദാസ്‌


മലപ്പുറം
കേരളത്തിൽ ബിജെപിക്ക് ഏറ്റവും യോജിക്കാവുന്ന പാർടി മുസ്ലിംലീഗാണെന്ന് ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ്. ബിജെപി കേരളത്തിൽ ലീഗുമായി സഖ്യമുണ്ടാക്കണമെന്നും മുഖ്യമന്ത്രിസ്ഥാനം ലീഗിന് നൽകണമെന്നും ബിജെപി ബൗദ്ധിക സെൽ മുൻ തലവൻകൂടിയായ മോഹൻദാസ് പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ ഇ ടി മുഹമ്മദ് ബഷീറോ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിച്ചിട്ടില്ല. ബിജെപിക്ക് ലീഗുമായുള്ള മൃദുസമീപനത്തിന് തെളിവാണ് ഇത്.

ലീഗ് തറവാടികളുടെ പാർടിയാണ്. അവർ വാക്ക് മാറില്ല. അതിനാൽ അവരുമായി രാഷ്ട്രീയ സഖ്യം തെറ്റല്ല. ആവശ്യമെങ്കിൽ താൻ മുൻകൈയെടുക്കും. ആർഎസ്എസ് വർഗീയ സംഘടനയാണെന്നും ലീഗ് പറഞ്ഞിട്ടില്ല. പറയുന്നതെല്ലാം കമ്യൂണിസ്റ്റുകാരും കോൺഗ്രസുമാണ്. കേരളത്തിൽ ബിജെപിയെ ആക്രമിക്കുന്നവരുടെ എണ്ണമെടുത്താൽ ലീഗിന് 20–-ാം സ്ഥാനം മാത്രമേയുള്ളൂവെന്നും ടി ജി മോഹൻദാസ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/Vhu2cTx

Comments

Archive

Contact Form

Send