രാഹുലില്ല; കോൺഗ്രസ്‌ 
പ്രതിസന്ധിയിൽ ; അധ്യക്ഷനെ കണ്ടെത്താനാകാതെ ആശങ്കയില്‍

ന്യൂഡൽഹി
എഐസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പിച്ച് രാഹുൽ ഗാന്ധി. അദ്ദേഹത്തെ സമ്മതിപ്പിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ്. തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കംകുറിച്ചിട്ടും അധ്യക്ഷനെ കണ്ടെത്താനാകാത്തതില് നേതൃത്വം കടുത്ത ആശങ്കയില്. പ്രസിഡന്റിനെ അനൗദ്യോഗികമായി തീരുമാനിച്ചശേഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതാണ് കോൺഗ്രസ് കീഴ്വഴക്കം. ആഗസ്ത് 21 മുതൽ സെപ്തംബർ 20വരെ നീളുന്ന സംഘടനാ തെരഞ്ഞെടുപ്പ് നടപടി പല സംസ്ഥാനത്തും അവതാളത്തില്.

ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്​ഗ്രസിന്റെ വൻതകർച്ചയെ തുടർന്ന് 2019 മെയ് 25നാണ് രാഹുൽ അധ്യക്ഷസ്ഥാനമൊഴിഞ്ഞത്. തുടർന്ന് ഇടക്കാല അധ്യക്ഷയായ സോണിയ മൂന്ന് വർഷത്തിലേറെയായി പദവിയിൽ തുടരുന്നു. ആരോഗ്യകാരണങ്ങളാൽ ഒഴിവാക്കണമെന്ന് സോണിയ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരണമെന്ന ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായത്തോട് രാഹുലും സോണിയയും യോജിക്കുന്നില്ല. പ്രിയങ്ക നയിച്ച യുപി തെരഞ്ഞെടുപ്പില് കോണ്​​ഗ്രസിന്റെ നില ദയനീയമായി.

‘ഗാന്ധികുടുംബത്തിന്’ പുറത്തുള്ളയാൾ വരട്ടേയെന്ന് രാഹുൽ ആവർത്തിക്കുന്നു. ഇത്തരത്തിൽ ആരെയെങ്കിലും തെരഞ്ഞെടുക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത സംവിധാനമാണ് കോണ്​ഗ്രസിലേത്. രാഹുൽ തയ്യാറല്ലെങ്കിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം പറഞ്ഞുതരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭക്തചരൺ ദാസ് വാർത്താചാനലിനോട് പറഞ്ഞു.

ജൂലൈ 21 മുതൽ ആഗസ്ത് 20 വരെ പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇതൊന്നും പൂർത്തിയായില്ല. പുതിയസമയക്രമം തീരുമാനിക്കാൻ പ്രവർത്തകസമിതി ചേരണം.



Credits National || Deshabhimani ​Online ​News https://ift.tt/RvY2Klo

Comments

Archive

Contact Form

Send