രൂപ വീണ്ടും കൂപ്പുകുത്തി
കൊച്ചി> ഇന്ത്യൻ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. തിങ്കളാഴ്ച ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്നനിരക്കായ 80.12ലേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച 79.87ൽനിന്ന് 25 പൈസയാണ് വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപയ്ക്ക് നഷ്ടമായത്. 2022 ജൂലൈ 19ന് രേഖപ്പെടുത്തിയ 80.06 എന്നതാണ് ഇതിനുമുമ്പ് ഡോളറിനെതിരെ രൂപയുടെ റെക്കോഡ് തകർച്ച.
പണപ്പെരുപ്പം നിയന്ത്രിക്കാൻ കർശന നടപടികൾ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവലിന്റെ പ്രഖ്യാപനത്തോടെ ഓഹരിവിപണി ഇടിഞ്ഞതും ഡോളർ 20 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് ശക്തിപ്പെട്ടതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ദിനവ്യാപാരത്തിനിടെ രൂപയെ ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതോടെ രൂപ 79.96ലേക്ക് നില മെച്ചപ്പെടുത്തി. ഈ വർഷം ഇതുവരെ ഡോളറിനെതിരെ രൂപ ഏഴ് ശതമാനത്തിലധികം മൂല്യത്തകർച്ച നേരിട്ടു.
Credits Kerala || Deshabhimani Online News https://ift.tt/0Fjd59h
Comments