കൈവേലിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

കുറ്റ്യാടി> കഴിഞ്ഞ ദിവസം കൈവേലിയിൽ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി സ്വദേശി നീലാണ്ടുമ്മൽ പറയുള്ള പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്. കഴിഞ്ഞദിവസം അർധരാത്രി കൈവേലി അങ്കണവാടി ചമ്പിലോറ റോഡിലാണ് മർദ്ദനമേറ്റ് അവശനിലയിലയിൽ കണ്ടെത്തിയത്.

പൊലീസാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. അച്ഛൻ: പരേതനായ ക്യഷ്ണൻ. അമ്മ: സുമതി (വളയം പഞ്ചായത്ത് സിഡിഎസ് അംഗം). ഭാര്യ: ശ്രേയ. സഹോദരി: ഷിൻസി.



Credits Kerala || Deshabhimani ​Online ​News https://ift.tt/AsCQeWg

Comments

Archive

Contact Form

Send