ടിക്കായത്തിനെ തടഞ്ഞ്‌ ഡൽഹി പൊലീസ്‌

ന്യുഡൽഹി
കർഷക നേതാവ് രാകേഷ് ടിക്കായത്തിനെ ഡൽഹി അതിർത്തിയിൽ തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഡൽഹി ജന്തർ മന്ദറിൽ തൊഴിലില്ലായ്മയെ്ക്കതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻവരവെ ഗാസിപ്പുരിൽവച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. പിന്നീട് മധുവിഹാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് കാവലിൽ അദ്ദേഹത്തെ ഉച്ചയ്ക്ക് ശേഷം തിരിച്ചയച്ചു.

ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കർഷക പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ടിക്കായത്ത് ട്വീറ്റ് ചെയ്തു. അവസാനശ്വാസംവരെ പിന്നോട്ടില്ലെന്നും അദ്ദേഹം കുറിച്ചു.തിങ്കളാഴ്ചത്തെ പ്രക്ഷോഭത്തിനായില് ഡല്ഹിയിലേക്ക് എത്തുന്ന കര്ഷകരെ വ്യാപകമായി പൊലീസ് തടയുകയാണ്.



Credits National || Deshabhimani ​Online ​News https://ift.tt/q8FLmoT

Comments

Archive

Contact Form

Send