കരുണാകരഗുരുവിന്റെ ജന്മഗൃഹസമുച്ചയം നാടിന്റെ അടയാളമാകും: മമ്മൂട്ടി
അരൂർ
നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ജന്മഗൃഹസമുച്ചയം നാടിന്റെ അടയാളമാകുമെന്ന് മമ്മൂട്ടി പറഞ്ഞു. ശാന്തിഗിരി ജന്മഗൃഹസമുച്ചയ നിർമാണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നാം ഇന്ന് കാണുന്നതെല്ലാം നമ്മൾ മാത്രമുണ്ടാക്കിയതല്ല, നമുക്കുവേണ്ടി മറ്റുള്ളവർകൂടി ഉണ്ടാക്കിയതാണ്. നമ്മൾ ഉണ്ടാക്കിയതെല്ലാം നാളെ മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണെന്നും ജീവിതത്തിൽ ആ ചിന്ത ഉണ്ടാകുമ്പോൾ പകുതി പ്രശ്നങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിവിധ സംഘടനകളും വ്യക്തികളും മമ്മൂട്ടിക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. എ എം ആരിഫ് എംപി അധ്യക്ഷനായി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖപ്രഭാഷണം നടത്തി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, രാഖി ആന്റണി, സ്വാമി ജനനന്മ ജ്ഞാനതപസ്വി എന്നിവർ സംസാരിച്ചു. വയലാർ ശരച്ചന്ദ്രൻ, സംവിധായകൻ രാജീവ് അഞ്ചൽ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചലച്ചിത്രതാരം രമേഷ് പിഷാരടി, ദലീമ എംഎൽഎ, ഷാനിമോൾ ഉസ്മാൻ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, സിപിഐ എം ഏരിയ സെക്രട്ടറി പി കെ സാബു, വെള്ളിയാകുളം പരമേശ്വരൻ, ജനനിപൂജ ജ്ഞാനതപസ്വിനി, ഫാ.ഡോ.ജെയിംസ് മുല്ലശേരി, വി ശശികുമാർ ചേർത്തല, സി മധുസൂദനൻ, ആർ പൊന്നപ്പൻ, സബീർ തിരുമല, എം പി ബിജു, സി കെ ഫസലുദ്ദീൻ, എസ് എം അൻസാരി, ബി അൻഷാദ്, അനന്ദു രമേശൻ, സീനത്ത് ഷിഹാബുദീൻ, നൗഷാദ് കുന്നേൽ, ഇർഷാദ്, മജീദ് വെളുത്തേടത്ത്, സി പി പ്രകാശൻ, വി കെ ഗൗരീശൻ, അഷ്റഫ് നേറ്റിപ്പറമ്പിൽ, യു സി ഷാജി, പി ഡി ഗഗാറിൻ, എൻ രാംദാസ്, എഫ് എം ഫറൂക്ക്, കെ എ മുഹമ്മദ് റഫീക്ക്, വി പ്രദീപ്, ജെ ആർ അജിത്ത്, രാജീവ് വി പി, അജിത്ത്കുമാർ, വി അബൂബക്കർ എന്നിവർ പങ്കെടുത്തു. വയലിനിസ്റ്റ് ശബരീശ് പ്രഭാകറിന്റെ സംഗീതസന്ധ്യയും നടന്നു.
Credits Kerala || Deshabhimani Online News https://ift.tt/TKO4G5N
Comments