റിലയൻസ് റീട്ടെയിൽ നയിക്കാൻ ഇഷ; ചുമതല മകൾക്ക് നൽകി അംബാനി

മുംബൈ> റിലയൻസ് ​ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസിന്റെ ചുമതല മകൾ ഇഷയ്ക്ക് നൽകി ചെയർമാൻ മുകേഷ് അംബാനി. ഇളയ മകൻ അനന്തിനെ പുതിയതായി ആരംഭിക്കുന്ന ഊർജ വ്യവസായത്തിന്റെ മേധാവിയായും നിയമിക്കും.

തിങ്കളാഴ്ച ഓൺലൈനായി നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45–--ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ടെലികോം കമ്പനിയായ ജിയോ ഇന്ഫോകോമിന്റെ ചെയര്മാനായി മൂത്ത മകൻ ആകാശ് അംബാനിയെ ജൂണിൽ നിയമിച്ചു. മുപ്പതുകാരിയായ ഇഷയും ആകാശും ഇരട്ട സഹോദരങ്ങളാണ്.
5 ജി സേവനങ്ങള് രണ്ട് മാസത്തിനകം

റിലയൻസ് ജിയോയുടെ 5 ജി സേവനം രണ്ട് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് മുകേഷ് അംബാനി.ഡല്ഹി, മുംബൈ, ചെന്നൈ, കൊല്ക്കത്ത നഗരങ്ങളിൽ ദീപാവലി ദിനത്തിൽ സേവനം ലഭ്യമാകും. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ രം​ഗത്ത് നടത്തുമെന്നും മുകേഷ് അംബാനി പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/qJniACa

Comments

Archive

Contact Form

Send