പി കെ കാളന്‍ 
പുരസ്‌കാരം 
ചെറുവയല്‍ രാമന്


തിരുവനന്തപുരം
സാംസ്കാരിക വകുപ്പിന്റെ പി കെ കാളൻ പുരസ്കാരം പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയൽ രാമന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. നാടൻ സംസ്കാര പരിരക്ഷണം, ഫോക്ലോർ പഠനം, ഫോക്ലോർ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്കാണ് ഫോക്ലോർ അക്കാദമി മുൻ ചെയർമാനും ഗദ്ദിക കലാകാരനുമായിരുന്ന പി കെ കാളന്റെ പേരിലുള്ള പുരസ്കാരം നൽകുന്നത്.

കൃഷി നാടോടി വിജ്ഞാനീയം വിഭാഗത്തിലാണ് ചെറുവയൽ രാമന് പുരസ്കാരം. വയനാട് വള്ളിയൂർക്കാവ് കമ്മന സ്വദേശിയാണ്. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്, രജിത.



Credits Kerala || Deshabhimani ​Online ​News https://ift.tt/TJN3XLi

Comments

Archive

Contact Form

Send