എംഎൽഎമാർക്ക് വിലയിട്ട് ബിജെപി ; എഎപി സര്‍ക്കാരിനെ വീഴ്ത്താന്‍ നീക്കം
ന്യൂഡൽഹി
കൂട്ടക്കൂറുമാറ്റത്തിലൂടെ ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് അഞ്ചുകോടി രൂപ ബിജെപി വാഗ്ദാനം ചെയ്തെന്ന് ആംആദ്മി പാർടിയുടെ വെളിപ്പെടുത്തല്. ബിജെപിയുടെ അട്ടിമറി നീക്കത്തെ പൊളിച്ചെന്നും എംഎൽഎമാർക്ക് ബിജെപി നേതാക്കൾ പണം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ തെളിവുകളുണ്ടെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയിൽ ചേർന്നാൽ മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാർക്ക് പണം നൽകി വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിച്ചെന്ന പുതിയ വെളിപ്പെടുത്തല്.
ബിജെപി നേതാക്കളുടെ പേരിൽ എഎപി തന്നെയാണ് പലരെയുംകൊണ്ട് എംഎൽഎമാരെ വിളിപ്പിച്ചതെന്ന് ബിജെപി നേതാവ് പർവേശ് ശർമ പറഞ്ഞു. മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിന് പിന്നാലെയാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഎപി നേതാക്കൾ രംഗത്തെത്തിയത്. സിസോദിയയെ അറസ്റ്റുചെയ്യാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/Hr2xJWs
Comments