സഭാസമ്മേളനം അവസാനിച്ചു ; 11 ബില്ലുകൾക്ക് അംഗീകാരം
തിരുവനന്തപുരം
പന്ത്രണ്ട് ഓർഡിനൻസിന് പകരമുള്ള ബില്ലുകളിൽ 11 എണ്ണം പാസാക്കി കേരള നിയമസഭയുടെ ആറാം സമ്മേളനം പിരിഞ്ഞു. ഏഴുദിവസം സഭ സമ്മേളിച്ചതായി സ്പീക്കർ എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു.
ആറ് അടിയന്തരപ്രമേയ നോട്ടീസ് വന്നു. 12 ശ്രദ്ധക്ഷണിക്കലിനും 81 സബ്മിഷനും മറുപടി നൽകി. നക്ഷത്രചിഹ്നമിട്ട 180 ചോദ്യത്തിനും നക്ഷത്രചിഹ്നമിടാത്ത 1869 എണ്ണത്തിനും ഉത്തരം ലഭ്യമാക്കി. 231 രേഖ സഭയുടെ മേശപ്പുറത്തുവച്ചു. നിയമസഭാ സമിതികളുടെ 11 റിപ്പോർട്ട് സഭയിൽ സമർപ്പിച്ചു. കേരള ലോകായുക്ത (ഭേദഗതി) ബിൽ, കേരള സർവകലാശാല (ഭേദഗതി) ബിൽ എന്നിവയിൽ നടന്ന സംവാദം മാതൃകയാണെന്നും സ്പീക്കർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/LG8mSFg
Comments