കെജിഎഫ് "റോക്കി ഭായി’ ആകാൻ അഞ്ച് ദിവസത്തിനിടെ 19കാരൻ കൊന്നത് 5 പേരെ
ഭോപാൽ
കെജിഎഫ് എന്ന ചിത്രത്തിലെ "റോക്കി ഭായി’ ആകാൻ മധ്യപ്രദേശിലെ 19 കാരൻ അഞ്ച് ദിവസത്തിനിടെ കൊലപ്പെടുത്തിയത് അഞ്ച് പേരെ. സാഗർ ജില്ലയിൽ നാല് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ കേസിൽ ശിവപ്രസാദ് ധ്രുവെ (19) എന്നയാളെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പുലർച്ചെ മൂന്നരയോടെ പിടികൂടുന്നതിന് തൊട്ടുമുൻപും ഇയാൾ ഒരു കൊലപാതകം നടത്തി. ഉറങ്ങിക്കിടക്കുന്ന സുരക്ഷാ ജീവനക്കാരെ ചുറ്റികയോ കല്ലോ കൊണ്ട് തല തകർത്താണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ഇയാളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
കെജിഎഫ് സിനിമയിലെ റോക്കിഭായിയാണ് പ്രചോദനമെന്നും സമ്പത്തുണ്ടാക്കി ഗ്യാങ്സ്റ്ററായി പേരെടുക്കാനാണ് കൊല നടത്തിയതെന്നും ഇയാള് പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. പൊലീസുകാരെ കൊല്ലാനും ലക്ഷ്യമിട്ടതായി ഇയാൾ പറഞ്ഞു.എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ് ഗോവയിലാണു ജോലി ചെയ്തിരുന്നത്.
Credits National || Deshabhimani Online News https://ift.tt/lmiqp3V
Comments