യുവതിയുടെ കെെകൾ വടിവാളിന് വെട്ടിമാറ്റി; ഭർത്താവ് പിടിയിൽ

പത്തനമതിട്ട> യുവതിയെ മർദിക്കുകയും കെെകൾ വെട്ടിമാറ്റുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ . കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയെയാണ് ഭർത്താവ് എലക്കുളം സന്തോഷ് ഉപദ്രവിച്ചത്. വിദ്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടിൽ അതിക്രമിച്ച് കയറി വടിവാളിനാണ് ആക്രമിച്ചത്. കൂടൽ പൊലീസ് അടുരിൽനിന്നാണ് ഇയാളെ പിടികൂടിയത്.

ആക്രമണത്തിൽ വിദ്യയുടെ കെെമുട്ടും കെെപ്പത്തിയും അറ്റു. വിവാഹമോചനകേസ് പരിഗണനയിലിരിക്കെയാണ് ആക്രമണം. സന്തോഷിനെ പിടിച്ചു മാറ്റുന്നതിനിടെ വിദ്യയുടെ അച്ഛൻ വിജയനും പരിക്കേറ്റു.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം.ഗുരുതരാവസ്ഥയിലായ വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .



Credits Kerala || Deshabhimani ​Online ​News https://ift.tt/keI6H1s

Comments

Archive

Contact Form

Send