ലിംഗായത്ത് മഠാധിപതി കസ്റ്റഡിയിൽ


ബം​ഗളൂരു
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ വ്യാഴാഴ്ച അറസ്റ്റിലായ കർണാടക ചിത്രദുർഗയിലെ ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുക ശരണാരു (64)വിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് വെള്ളി രാവിലെ ചിത്രദുർഗയിലെ ജില്ലാ ആശുപത്രിയിലേക്ക് ശിവമൂർത്തിയെ കൊണ്ടുപോയി. വീൽചെയറിലിരുത്തി കോടതിയിൽ ഹാജരാക്കി. കേസിൽ ഹോസ്റ്റലിലെ ചീഫ് വാർഡനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.മഠം നടത്തുന്ന ഹോസ്റ്റലിലെ ഒരു ദളിത് പെൺകുട്ടിയുൾപ്പെടെ രണ്ട് ഹൈസ്കൂൾവിദ്യാർഥിനികളാണ് പരാതി നൽകിയത്.



Credits National || Deshabhimani ​Online ​News https://ift.tt/mMkZD17

Comments

Archive

Contact Form

Send