സംസ്ഥാന സ്‌കൂൾ ശാസ്‌ത്ര–-കായിക–- കലോത്സവങ്ങൾക്ക്‌ ലോഗോ ക്ഷണിച്ചു


തിരുവനന്തപുരം
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം, കലോത്സവം, കായികോത്സവം എന്നിവയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോകൾ ക്ഷണിച്ചു. ശാസ്ത്രോത്സവം നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്തും 64–-ാം കായികോത്സവം ഡിസംബർ 3, 4, 5, 6 തീയതികളിൽ തിരുവനന്തപുരത്തുമാണ്. 61–-ാം സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി മൂന്നുമുതൽ ഏഴുവരെ കോഴിക്കോടും നടക്കും. മൂന്നു മേളയ്ക്കും പ്രത്യേകം ലോഗോ തയ്യാറാക്കണം. താൽപ്പര്യമുള്ളവർക്ക് മൂന്ന് വിഭാഗത്തിലും ലോഗോ തയ്യാറാക്കാം.

ലോഗോയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ: മേളകളുടെ പ്രതീകങ്ങൾ വേണം. മേള നടക്കുന്ന ജില്ലയുടെ പ്രതീകവും അനുയോജ്യമാംവിധം ഉൾപ്പെടുത്താം. അതതുമേളയുടെ തീയതികൾ രേഖപ്പെടുത്തണം. എഡിറ്റ് ചെയ്യാൻ കഴിയും വിധത്തിലുള്ള ഫോർമാറ്റിൽ സിഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. തയ്യാറാക്കി അയക്കുന്ന കവറിനു പുറത്ത് ഏത് മേളയുടെ ലോഗോ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിനകം സി എ സന്തോഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം –-695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/6atuqsx

Comments

Archive

Contact Form

Send