മങ്കയത്ത് മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം> പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽപ്പെട്ട കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനിയുടെ (33) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ മൂന്നാറ്റ് മുക്കിൽ നിന്ന് കണ്ടെത്തിയത്. മങ്കയം ഇക്കോടൂറിസം സന്ദർശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേരാണ് ഒഴുക്കിൽപ്പെട്ടത്. എട്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട നസ്റിയ ഫാത്തിമയുടെ (9) മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ ഷഫീഖ്, ഫാത്തിമ, ഉമറുൾ ഫാറൂക്ക്, ആയിഷ, സുനൈന, ഹാജിയ, ഇർഫാൻ, ഷാനിമ, ഹൈറു (6), നസ്രിയ എന്നിവരാണ് മങ്കയത്ത് എത്തിയത്. ഇക്കോ ടൂറിസത്തിലേക്ക് പോകാൻ അനുമതി ലഭിക്കാത്തതിനാൽ ചെക്പോസ്റ്റിൽനിന്ന് കുറച്ചു മാറി വാഴത്തോപ്പ് എന്ന സ്ഥലത്ത് സംഘം കുളിക്കാനിറങ്ങി. ഈ സമയത്ത് പ്രദേശത്ത് മഴ ഇല്ലായിരുന്നു. അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽ എല്ലാവരും ഒഴുകിപ്പോകുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/NzLEM8S

Comments

Archive

Contact Form

Send