വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില് കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു
പാലക്കാട്> വീടിനോടു ചേര്ന്നുള്ള വിറകുപുരയില് തൂക്കിയിട്ട സഞ്ചിയില് കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. പശുവിന് നല്കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന് പഴയ പ്ലാസ്റ്റിക് സഞ്ചികള് സൂക്ഷിച്ചിരുന്ന സഞ്ചിയില് കൈയിട്ടപ്പോഴാണ് കടിയേറ്റത്.
പുഞ്ചപ്പാടം എയുപി സ്കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാര്ഗവിയാണ് (69) മരിച്ചത്.സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം.
കടിയേറ്റ ഉടന് വീട്ടുകാരും നാട്ടുകാരും ചേര്ന്ന് ഭാര്ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുംമുമ്പ് ബോധം നഷ്ടമായിരുന്നു.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാര്ഗവിക്ക് പാമ്പു കടിയേറ്റത്.
36 വര്ഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാര്ഗവി.
Credits Kerala || Deshabhimani Online News https://ift.tt/tYZ1H7J
Comments