തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി
കണ്ണൂര്> പുല്ലൂപ്പിക്കടവിന് സമീപം പുഴയില് തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി.കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാല് പുതിയപുരയില് കെ പി സഹദി (25) ന്റെ മൃതദേഹമാണ് ചൊവ്വ രാവിലെ കണ്ടെത്തിയത്.
വള്ളുവന്കടവ് ഭാഗത്ത് കരയോട് ചേര്ന്ന് കിടക്കുന്ന മൃതദേഹം മത്സ്യതൊഴിലാളികളാണ് കണ്ടെത്തിയത്. സഹദിന്റെ സുഹൃത്തുക്കളായ അത്താഴക്കുന്ന് കല്ലുകെട്ടുചിറയിലെ കൊലപ്പാല വീട്ടില് റമീസ് (25), അത്താഴക്കുന്ന് കൗസര് സ്കൂളിന് സമീപത്തെ സഫിയ മന്സിലില് കെ പി അഷറുദ്ദീന് എന്ന അഷര് (25) എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി.
മരിച്ച സഹദ് കെ എല് അബ്ദുള് സത്താര് ആന്ഡ് കമ്പനിയിലെ ഡ്രൈവറാണ്. കല്ലുകെട്ടിച്ചിറയിലെ അബ്ദുള്ള- സീനത്ത് ദമ്പതികളുടെ മകനാണ്. സഹോദരന്:സമദ്.
Credits Kerala || Deshabhimani Online News https://ift.tt/r1wocfg
Comments