കോണ്ഗ്രസ് ഛോഡോ, ബിജെപി ജോഡോ , (കോൺഗ്രസ് വിടൂ, ബിജെപിയിൽ ചേരൂ)
പനജി
‘കോൺഗ്രസ് ചോഡോ, ബിജെപി ജോഡോ' (കോൺഗ്രസ് വിടൂ, ബിജെപിയിൽ ചേരൂ) എന്നാണ് കോൺഗ്രസ് വിട്ടശേഷം മൈക്കൽ ലോബോ പ്രതികരിച്ചത്. കോൺഗ്രസ് ഛോഡോ യാത്ര ഗോവയിൽ ആരംഭിച്ചെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരിഹസിച്ചു. നിയമസഭയിൽ ബിജെപിക്ക് ഇപ്പോൾ 28 അംഗങ്ങളായി. മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയുടെ രണ്ടും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട്. ഇതടക്കം 33 പേരാണ് ഭരണപക്ഷത്തുള്ളത്. പ്രതി
പക്ഷത്തെ എംഎൽഎമാരുടെ എണ്ണം ഏഴായി ചുരുങ്ങി. (കോൺഗ്രസ് 3, ഗോവ ഫോർവേഡ് പാർടി 1, ആംആദ്മി 2, റെവല്യൂഷണറി ഗോവൻസ് പാർടി 1).
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മൈക്കൽ ലോബോ ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തിയത്. 2019ലും പ്രതിപക്ഷ നേതാവടക്കം 15ൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു.
Credits National || Deshabhimani Online News https://ift.tt/Ba0VTq4
Comments