ശബാനയും നസറുദീന്‍ ഷായും 'തുക്‌ഡെ തുക്‌ഡെ' സംഘമെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി
ചലച്ചിത്രതാരങ്ങളായ ശബാന ആസ്മിയും നസറുദീന് ഷായും എഴുത്തുകാരനായ ജാവേദ് അക്തറും തുക്ഡെ -തുക്ഡെ (ഭിന്നിപ്പിക്കുന്നവർ) സംഘത്തിന്റെ ഏജന്റുമാരാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് മാത്രമേ ഇവര് ശബ്ദമുയര്ത്താറുള്ളൂവെന്ന് മിശ്ര പറഞ്ഞു. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുംചെയ്ത 11 കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ ശബാന ആസ്മി ഒരു അഭിമുഖത്തിൽ പ്രതികരിച്ചതിനു പിന്നാലെയാണ് നരോത്തം മിശ്രയുടെ പ്രതികരണം. എതിര്ശബ്ദമുയര്ത്തുന്നവരെ പരിഹസിക്കാനാണ് "തുക്ഡെ -തുക്ഡെ ഗ്യാങ്' എന്ന പദപ്രയോഗം സംഘപരിവാറുകാര് നടത്തുന്നത്.
Credits National || Deshabhimani Online News https://ift.tt/ZzKpOBN
Comments