സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില് ഇന്ന് റെഡ് അലര്ട്ടാണ്
.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില് ഓറഞ്ച് അലര്ട്ടാണ്.

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടര്ച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാല് താഴ്ന്ന പ്രദേശങ്ങള്, നദീതീരങ്ങള്, ഉരുള്പൊട്ടല്-മണ്ണിടിച്ചില് സാധ്യതയുള്ള മലയോര പ്രദേശങ്ങള് തുടങ്ങിയ ഇടങ്ങളിലുള്ളവര് അതീവ ജാഗ്രത പാലിക്കണം.മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വേഗതയിലും ചിലവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
തൃശ്ശൂര് മുതല് കാസര്കോട് വരെ യെല്ലോ അലര്ട്ടുമുണ്ട്.


കേരള തീരങ്ങളില് നിന്നും സെപ്റ്റംബര് 9 വരെയും ലക്ഷദ്വീപ് തീരങ്ങളില് നിന്ന് ഇന്നും മല്സ്യബന്ധനത്തിനു പോകാന് പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/RcfrTsd

Comments

Archive

Contact Form

Send