അരിവില കുതിക്കുന്നു ; ഒരുമാസത്തിനിടെ കൂടിയത്‌ ആറ് മുതൽ 10 രൂപ വരെ ; ആശ്വാസം റേഷൻ കടകൾ വഴിയുള്ള സംസ്ഥാന 
സർക്കാരിന്റെ അരിവിതരണം

കോഴിക്കോട്
കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി പരിഷ്കാരവും കേരളത്തിലേക്ക് അരി എത്തുന്ന സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവും കാരണം പൊതുവിപണിയിൽ അരിവില കുതിക്കുന്നു. ഒരുമാസത്തിനിടെ ആറ് മുതൽ 10 രൂപവരെയാണ് കൂടിയത്.
40 രൂപയുണ്ടായിരുന്ന ജ്യോതി അരിക്ക് 49–-50 രൂപയായി. 33 രൂപയുടെ മട്ടക്ക് 37–-40 രൂപ നൽകണം. കുറുവ 28ൽനിന്ന് 34 ആയും സുരേഖ 35ൽനിന്ന് 45 ആയും ഉയർന്നു. ജയക്ക് 56–-60 രൂപയാണ്.

ബ്രാന്റഡ് അരികളുടെ വിലയും കുത്തനെ കൂടി. ബംഗാളിൽനിന്നുള്ള നൂർജഹാൻ അരിക്ക് മൊത്തവിപണിയിൽ 35–- 4-0 രൂപയാണ്. ഒന്നര മാസംമുമ്പ് 28–-35 ആയിരുന്നു. മട്ടയ്ക്ക് 60–-63 രൂപയാണ്. 25 കിലോ വരെയുള്ള പാക്കിന് കേന്ദ്ര സർക്കാർ അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതാണ് ബ്രാന്റഡ് അരിയുടെ വില കൂടാൻ പ്രധാന കാരണം.

ആന്ധ്രയിലും കർണാടകയിലും നെല്ലുൽപ്പാദനം കുത്തനെ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ശ്രീലങ്കയിലേക്ക് വൻതോതിൽ അരി കയറ്റുമതി തുടങ്ങിയതും കേരളത്തിലേക്ക് വരവ് കുറച്ചു. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സർക്കാർ സംഭരിച്ച് പൊതുവിതരണ സംവിധാനംവഴി ജനങ്ങളിൽ എത്തിക്കുന്നതാണ് ആശ്വാസമാകുന്നത്. റേഷൻ കടയിൽ എഎവൈ കാർഡിന് 35 കിലോക്ക് പുറമെ ഒരാൾക്ക് അഞ്ച് കി.ഗ്രാം വീതവും സൗജന്യമാണ്.

ബിപിഎൽ കാർഡിന് കേന്ദ്രത്തിന്റെ 50 കിലോയ്ക്ക് പുറമേ ഒരാൾക്ക് രണ്ട് രൂപയ്ക്ക് അഞ്ച് കിലോ വീതവും ലഭിക്കുന്നു. സബ്സിഡി കാർഡിന് ഒരംഗത്തിന് നാലുരൂപ നിരക്കിൽ രണ്ട് കിലോവീതം അരിയും സംസ്ഥാന സർക്കാർ നൽകുന്നു. സബ്സിഡി ഇതര വിഭാഗത്തിന് 10.9 രൂപയാണ് വില.



Credits Kerala || Deshabhimani ​Online ​News https://ift.tt/Ek3OQZH

Comments

Archive

Contact Form

Send