വിഴിഞ്ഞം തുറമുഖം: 13ന് 
മന്ത്രി യോഗം വിളിച്ചു



തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖനിർമാണം തടസ്സപ്പെട്ടത് ചർച്ചചെയ്യാൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ കമ്പനി അധികൃതരുടെ യോഗം വിളിച്ചു.13ന് പകൽ 11ന് മന്ത്രിയുടെ ചേംബറിലാണ് യോഗം. അദാനി പോർട്സ് സിഇഒ രാജേഷ് ഝാ, വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡ് (വിസിൽ) എംഡി കെ ഗോപാലകൃഷ്ണൻ, സിഇഒ ജയകുമാർ, തുറമുഖ സെക്രട്ടറി കെ ബിജു തുടങ്ങിയവർ പങ്കെടുക്കും.

സമരംമൂലം 78.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വിസിലിന് അദാനി പോർട്സ് കത്ത് നൽകിയിട്ടുണ്ട്. ആഗസ്ത് 16 മുതൽ സെപ്തംബർ 30 വരെയുള്ള നഷ്ടമാണിത്. വാടകയ്ക്ക് എടുത്ത യന്ത്രങ്ങൾ ഉപയോഗിക്കാതിരുന്നതിൽ 57 കോടി രൂപയും ജോലി ചെയ്യാതെ ശമ്പളം നൽകിയതിൽ രണ്ടുകോടിയും നഷ്ടമുണ്ടായെന്ന് കമ്പനി പറയുന്നു. സമരക്കാർ നേരിട്ട് 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. നഷ്ടമുണ്ടായ തുക ലത്തീൻ അതിരൂപതയിൽനിന്ന് ഈടാക്കണമെന്ന് വിസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

2019ൽ തുറമുഖത്തിന്റെ ഒന്നാംഘട്ടനിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. ഓഖി, കോവിഡ് കാരണമാണ് നിർമാണം വൈകിയെന്ന വാദവുമായി വിഴിഞ്ഞം പോർട്സ് ആർബിട്രേഷൻ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. വൈകിയ ഓരോദിവസത്തിനും 12 ലക്ഷം രൂപവീതം സർക്കാരിന് നൽകേണ്ടിവരും. ഇതൊഴിവാക്കി നിർമാണസമയം നീട്ടിക്കിട്ടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/vzsxUOS

Comments

Archive

Contact Form

Send