ഗുജറാത്തില്‍ 350 കോടിയുടെ ഹെറോയിൻ പിടികൂടി
അഹമ്മദാബാദ്
ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്നുവേട്ട. പാകിസ്ഥാൻ ബോട്ടിൽനിന്ന് 350 കോടി രൂപ വിലമതിക്കുന്ന ഹെറോയ്ൻ പിടികൂടി. വെള്ളി രാത്രി തീരസുരക്ഷാ സേനയും ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.
സംശയാസ്പദമായി കണ്ട ‘അൽ സകർ’ ബോട്ട് സേന വളയുകയായിരുന്നു. 50 കിലോ ഹെറോയ്ൻ കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും പിടികൂടി.
കഴിഞ്ഞമാസം 14നും ഗുജറാത്തതീരത്തുനിന്ന് മയക്കുമരുന്നുമായി പാക് ബോട്ട് പിടികൂടിയിരുന്നു.
Credits National || Deshabhimani Online News https://ift.tt/1jUhqEC
Comments