51 അഗ്രിക്കള്‍ച്ചറല്‍ എൻജിനിയര്‍മാർക്ക് നിയമനം
തിരുവനന്തപുരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 51 അഗ്രിക്കൾച്ചറൽ എൻജിനിയർമാരെ ഉടൻ നിയമിക്കും. തൊഴിലുറപ്പിന്റെ ഭാഗമായി 31,460 രൂപ പ്രതിമാസ വേതനത്തിൽ ഒരു വർഷത്തേക്കാണ് അഗ്രിക്കൾച്ചറൽ എൻജിനിയറിങ്ങിൽ ബിടെക് ബിരുദക്കാരെ നിയമിക്കുന്നത്. നീരുറവ് പദ്ധതിയുടെ ഫീൽഡ് സർവേക്കായി മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരാൾ എന്ന നിലയിലാകും വിന്യാസം.
‘നീരുറവി’ലൂടെ നിലവിൽ 152 ബ്ലോക്ക് പഞ്ചായത്തിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കുകയാണ്. അടുത്ത ഘട്ടത്തിൽ 941 പഞ്ചായത്തിലെയും ജലാശയങ്ങൾ വീണ്ടെടുക്കും. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രവും ഭൂഗർഭജലവും ഭൂവിനിയോഗക്രമവുമെല്ലാം പരിശോധിച്ച് ഗ്രാമീണ മേഖലയിലെ മുഴുവൻ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. ജിഐഎസ് സംവിധാനമുൾപ്പെടെ ഉപയോഗിച്ച് പരിശോധിക്കാനാണ് പുതിയ നിയമനം.
Credits Kerala || Deshabhimani Online News https://ift.tt/WNbEQlG
Comments