വിദ്വേഷപ്രസംഗങ്ങളിൽ അനക്കമില്ല: ഡൽഹി, ഉത്തരാഖണ്ഡ് സർക്കാരുകളോട് മറുപടിതേടി സുപ്രീംകോടതി
ന്യൂഡൽഹി> മതസമ്മേളനങ്ങളിലെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി എടുത്തില്ലെന്നുള്ള കോടതിയലക്ഷ്യ ഹർജിയിൽ ഡൽഹി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ മറുപടിതേടി സുപ്രീംകോടതി. ഹരിദ്വാറിൽ 2021 ഡിസംബർ 17 മുതൽ 19 വരെ നടന്ന മതസമ്മേളനത്തിലും ഡൽഹിയിൽ ഹിന്ദുയുവവാഹിനി ഡിസംബർ 19ന് നടത്തിയ സമ്മേളനത്തിലും വർഗീയ വിദ്വേഷപ്രസംഗങ്ങൾ നടന്നതായി ഹർജിക്കാരനായ തുഷാർ ഗാന്ധി ചൂണ്ടിക്കാട്ടി.
തെഹ്സീൻ പുണാവാല കേസിൽ വിദ്വേഷപ്രസംഗങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരാഖണ്ഡ്, ഡൽഹി പൊലീസ് ഈ ഉത്തരവിലെ നിർദേശങ്ങൾ പാലിച്ചില്ലെന്നും ഹർജിക്കാരൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ബന്ധപ്പെട്ട സർക്കാരുകളോട് കോടതി നിർദേശിച്ചു.
Credits National || Deshabhimani Online News https://ift.tt/NWVfBje
Comments