ട്രെയിനിന്റെ ചക്രം കുടുങ്ങി ; തലവേദനയൊഴിയാതെ വന്ദേഭാരത്
ലഖ്നൗ
പശു ഇടിച്ച് അപകടത്തിൽപ്പെട്ടതിനു പിന്നാലെ ചക്രം കുടുങ്ങി വന്ദേഭാരത് എക്സ്പ്രസ്. ഡൽഹിയിൽനിന്ന് വാരാണസിയിലേക്ക് പോകുന്ന എക്സ്പ്രസിന്റെ ചക്രമാണ് ശനിയാഴ്ച കുടുങ്ങിയത്. ദാങ്കൂർ– വയർ സ്റ്റേഷനുകൾക്ക് ഇടയിലായിരുന്നു സംഭവം.
യാത്രയ്ക്കിടെ തകരാർ ശ്രദ്ധയിൽപ്പെട്ട ഗ്രൗണ്ട് സ്റ്റാഫ് ട്രെയിൻ നിർത്താൻ റെയിൽവേ ഓപ്പറേഷൻ കൺട്രോളിനെ അറിയിക്കുകയായിരുന്നു. പരിശോധനയ്ക്കുശേഷം ഖുർജ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യാത്രക്കാരെ ശതാബ്ദി എക്സ്പ്രസിലേക്ക് മാറ്റി. നേരത്തേ ഗാന്ധിനഗർ-–-മുംബൈ വന്ദേഭാരത് എക്സ്പ്രസിന് കന്നുകാലികൾ ഇടിച്ച് കേടുപാടുകൾ സംഭവിച്ചിരുന്നു. ആറിന് മുംബൈയിൽനിന്ന് ഗാന്ധിനഗറിലേക്ക് പോയ ട്രെയിനിൽ പോത്ത് ഇടിച്ച് മുൻഭാഗം തകർന്നു. ഏഴിന് ഗാന്ധിനഗർ– --മുംബൈ വന്ദേഭാരത് എക്സ്പ്രസ് പശുവുമായും കൂട്ടിയിടിച്ചു.
Credits National || Deshabhimani Online News https://ift.tt/abtU9E4
Comments