മാങ്ങ മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ
കോട്ടയം> കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വണ്ടാൻപതാൽ സ്വദേശി പി വി ഷിഹാബിനെ സസ്പെൻഡ് ചെയ്യാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ് ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് മുന്നിൽ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബിൽ നിന്നുണ്ടായതെന്ന് ഉത്തരവിൽ പറയുന്നു.
സെപ്തംബര് മുപ്പത് വെള്ളിയാഴ്ച പുലര്ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും പത്തുകിലോ മാങ്ങ മോഷണം പോയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിഹാബാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്.
Credits Kerala || Deshabhimani Online News https://ift.tt/9mashlU
Comments