സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് 
ആർഎസ്‌എസ്‌ ആക്രമിച്ചു


കാട്ടാക്കട
സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിനുനേരെ ആർഎസ്എസ് ആക്രമണം. ഞായർ രാത്രി 10.40ഓടെയാണ് സംഭവം. ഇരുപതോളം വരുന്ന ആർഎസ്എസ് അക്രമിസംഘം ഏരിയ കമ്മിറ്റി ഓഫീസിന് സമീപമുണ്ടായിരുന്ന സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികളിൽ ചിലർ അടുത്തുള്ള കടയിൽ കയറി. ഇവരെ ഉടൻ പൊലീസ് കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ സംഘടിച്ചു. ആക്രമണത്തിൽ ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റ് സെക്രട്ടറി എം മനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപു എന്നിവർക്ക് പരിക്കേറ്റു. പൊലീസ് ഉടൻ സ്ഥലത്തെത്തി. ഇവരെ കാട്ടാക്കട കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി കോവിൽവിള, വീരണകാവ്, പട്ടക്കുളം, മൈലോട്ടുകുഴി എന്നിവിടങ്ങളിൽ സിപിഐ എം, ഡിവൈഎഫ്ഐ കൊടിമരങ്ങളും പ്രചാരണ ബോർഡുകളും ആർഎസ്എസ്, ബിജെപി പ്രവർത്തകർ വ്യാപകമായി തീവച്ച് നശിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പ് മൈലോട്ടുകുഴിയിൽ സിപിഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ ഗിരിയുടെ വീട് പുലർച്ചെ അക്രമികൾ എറിഞ്ഞു തകർത്തിരുന്നു. ഇതിലുൾപ്പെട്ട പ്രതികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഇതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുമ്പോൾ ശനിയാഴ്ച കോവിൽവിളയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ ശ്രീകുമാർ ആക്രമിച്ചിരുന്നു. ഈ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഞായറാഴ്ച നടന്ന ഏരിയ കമ്മിറ്റി ഓഫീസിന് നേർക്ക് നടന്ന ആക്രമണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/RDc3UmL

Comments

Archive

Contact Form

Send